പ്രകാശം
മാതാപിതാക്കള്‍ ആണ് അവരുടെ കുട്ടികളുടെ വിദ്യഭാസത്തിന്റെയും വളര്‍ച്ചയുടെയും നട്ടെല്ല്. അവരില്‍ നിന്നാണ് കുട്ടികള്‍ സംസ്കാരം പഠിച്ചു തുടങ്ങുന്നത്. മാതാപിതാക്കള്‍ ദൈവഭയമുള്ളവരാണെങ്കില്‍ തീര്‍ച്ചയായും അവരുടെ കുഞ്ഞുങ്ങളും ദൈവഭയത്തില്‍ തന്നെ വളര്‍ന്നു വരും. മറിച്ചു ഭവനത്തില്‍ എന്നും ചീത്തവിളിയും വഴക്കുകളും ആണുള്ളതെങ്കില്‍ അതുകണ്ട് വളരുന്ന കുഞ്ഞുങ്ങളും അങ്ങനെ തന്നെയായിരിക്കും ജീവിക്കുന്നത്. അതുകൊണ്ട് മാതാപിതാക്കള്‍ അച്ചടക്ക സ്വഭാവമുള്ളവരായ് കുട്ടികളെ നല്ല വഴിയില്‍ വളര്‍ത്തുക. അങ്ങനെ വളരുന്ന കുട്ടികള്‍ നല്ല വ്യെക്ത്തിത്തവും ദൈവഭയവുമുള്ളവരായി സമൂഹത്തില്‍ ജീവിക്കും. അതുകൂടാതെ നമ്മുടെ ഭവനത്തിലെ ആ നല്ല ജീവിതത്തിന്റെ പ്രകാശം മറ്റുള്ളവര്‍ കാണുകയും അതിനെ അവര്‍ അവരുടെ ഭാവനങ്ങളിലേക്ക് വ്യാപിപ്പിച്ചു ആ പ്രകാശത്തില്‍ ജീവിക്കുകയും ചെയ്യും. ഒരു വിളക്കു തെളിഞ്ഞാല്‍ അതിന്റെ പ്രകാശം ഒരാള്‍ക്ക് മാത്രമല്ല കിട്ടുന്നത്.
very true
ReplyDelete