പ്രശ്നങ്ങളും പ്രതികൂലങ്ങളും ഇല്ലാത്ത ജീവിതങ്ങളും ജന്മവും വളരെ വിരളമാണ്. ജീവിതത്തില്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ അതിനെ നമ്മള്‍ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്ര. ചിലരെ സംബന്ധിച്ചു പറയുകയാണങ്കില്‍ അവര്‍ ജീവിതത്തിന്റെ ഏതു പ്രതിസന്ധിയേയും തരണം ചെയ്യുവാന്‍ പ്രാപ്തിയുള്ളവരാണ്. എന്നാല്‍ മറ്റു ചിലരെ സംബന്ധിച്ചാണങ്കില്‍ അവര്‍ക്ക് ജീവിതത്തിന്റെ അല്ലെങ്കില്‍ ജീവിത പ്രയാണത്തില്‍ നേരിടേണ്ടിവരുന്ന ഒരു നേരിയ പ്രശ്നം പോലും തരണം ചെയ്യുവാന്‍ സാധ്യമല്ല. പ്രശ്നങ്ങളെ തരണം ചെയ്യുകയെന്ന കഴിവ് നമ്മള്‍ക്കെങ്ങനെ എവിടെ നിന്നും ലഭിക്കുമെന്ന് ചോതിച്ചാല്‍, അതിനു തുടക്കം കുറിക്കുന്നത് നമ്മുടെ ഭവനം തന്നെയാണ്. നമ്മള്‍ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ നമ്മുടെ മാതാപിതാക്കള്‍ അവരുടെ പ്രശ്നങ്ങളെ എങ്ങനെയാണ് കൈയ്കാര്യം ചെയ്യുന്നതെന്നും, കൂടാതെ കുട്ടിക്കാലത്തെ ചില തിക്ത അനുഭവങ്ങളും പലരെയും മുന്നോട്ടുള്ള ജീവിതത്തില്‍ പ്രശ്നങ്ങളെ വളരെ വിജയകരമായ രീതിയില്‍ തരണം ചെയ്തു മുന്നോട്ടു പോകാന്‍ സഹായിക്കാറുണ്ട്. എന്നാല്‍ മറ്റെക്കൂട്ടര്‍ക്കോ കുഞ്ഞുന്നാള്‍ തൊട്ടുള്ള അമിത ലാളനയും ജനിച്ചു വളര്‍ന്ന സമ്പന്നമായതും പ്രശ്നരഹിതവുമായ ചുറ്റുപാടുകളും അവരുടെ മനസ്സിനെ പ്രായാമാകുമ്പോഴും അടക്കി വാണ്കൊണ്ടിരിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ പലപ്പോഴും അവരുടെ പല പ്രവര്‍ത്തികളിലും ജീവിതത്തിലും വിജയം നേടുകയെന്നത് ബുദ്ധിമുട്ടായി തീരും. ഈ പ്രശ്നങ്ങള്‍ പലപ്പോഴും കുടുംബബന്ധങ്ങള്‍ തന്നെ താറുമാറാക്കിക്കളയും. ഇക്കൂട്ടര്‍ പ്രശ്നങ്ങളെ നേരിടുവാനല്ല സാധാരണ ശ്രമിക്കാറു മറിച്ച് അതില്‍നിന്നെങ്ങനെ ഒളിച്ചോടാന്‍ പറ്റും എന്നുള്ള കുറുക്കുവഴി തേടുന്നവരോ അല്ലങ്കില്‍ സ്വയമേ ഒളിച്ചിരുന്നു വരുന്നതിനെ നോക്കി വിലപിക്കുന്നവരോ ആണ്. അവരുടെ ചിലപ്പോഴത്തെ മാനസീകനില അവരെ ആത്മഹത്യയില്‍ വരെ കൊണ്ടെത്തിച്ചേക്കാം.
പ്രശ്നങ്ങളെ അതിജീവിക്കണമെങ്കില്‍ ആദ്യം വേണ്ടത് നമ്മള്‍ ശരിക്കും ആരെന്ന അറിവ് സമ്പാദിക്കണം. അതിനുവേണ്ടതു നല്ല ഉള്‍ക്കാഴ്ചയാണ്. മനുഷ്യനെ ദൈവം ഈ ഭൂമിയില്‍ ശ്രിഷ്ടിച്ചത് അതീവ കഴിവുകളോടെയാണ് ആ കഴിവുകളെ മനസ്സിലാക്കിയിട്ടുള്ളവര്‍ വളരെ ചുരുക്കവുമാണ്. ഈ ഉള്‍ക്കാഴ്ച എവിടെനിന്നും ലഭിക്കുമെന്ന് ചോതിച്ചാല്‍ ഉത്തരം വളരെ ലളിതമാണ്. ഒന്നാമത് ദൈവത്തെ മനസ്സിലാക്കുക, രണ്ടാമത് നമ്മളോട് തന്നെ ചോതിക്കുക, എന്തുകൊണ്ടെന്നാല്‍ ഇതിനുള്ള ഉത്തരം നമ്മുടെ ശ്രിഷ്ടിയില്‍ തന്നെ അടങ്ങിയിരിക്കുന്നു. ആയതിനാല്‍ നമ്മളാരെന്നു ശരിക്കും മനസ്സിലാക്കി പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാതെ വരുന്ന ഏതു പ്രതിസന്ധ്യകളെയും തരണം ചെയ്തു പ്രതീക്ഷയുള്ളവരായി ജീവിപ്പീന്‍!
Mathew Moolecheril
വളരെ അര്‍ത്ഥവത്തായ ചിന്തയാണു.......പ്രതികൂല സാഹചര്യങളില്‍ നിന്നും ഒളിച്ചൊടാനല്ല പകരം അതിനെതിരെ പൊരുതാനാനു ശ്രമിക്കെണ്ടതു.....ഒന്നു ചിന്തിച്ചാല്‍ ശരീരത്തിനു ഭക്ഷണം ശക്തി പകരുന്നതുപൊലെ പ്രതികൂല സാഹചര്യങളും പ്രഷ്നങളും നമ്മുടെ മനസ്സിനെ കൂടുതല്‍ ശക്തമാക്കുന്നു.....
ReplyDeleteTrue prince, very good comment ..
ReplyDelete