Tuesday, December 7, 2010

ദൈവത്തെ പരീക്ഷിക്കുന്നവര്‍

ദൈവത്തെ പരീക്ഷിക്കുന്നവര്‍ 
നമ്മളുടെ  ഇടയില്‍  പലതരത്തിലും പലരീതിയിലും ദൈവത്തെ വിശ്വസിക്കുന്നവരും സ്നേഹിക്കുകയും ചെയ്യുന്നവരുണ്ട്. അതുകൂടാതെ ദൈവമേ ഇല്ലാ എന്ന് പറഞ്ഞു ജീവിതം നയിക്കുകയും നാശാകൂമ്പാരങ്ങളില്‍ വീണുകിടക്കുകയും ചെയ്യുന്ന  മറ്റൊരു കൂട്ടരുമുണ്ട്‌. എന്നാല്‍ ദൈവം ഇല്ലായെന്ന് പറയുന്നവരേക്കാള്‍ നമ്മുടെയിടിയിലുള്ള കപട വിശ്വാസികളെയാണ് കൂടുതല്‍ നമ്മള്‍ ശ്രദ്ധിക്കുകയും ഭയക്കുകയും ചെയ്യേണ്ടത്. വിശുദ്ധ വേദപുസ്തകത്തില്‍ ഇപ്രകാരം പറയുന്നു " അന്ത്യനാള്‍ അടുക്കുമ്പോള്‍ അനേകര്‍ എന്റെ നാമമെടുത്തുകൊണ്ട് വരും". ശരിക്കും നമ്മുടെ ചുറ്റുപാടൊന്ന് കണ്ണോടിച്ചാല്‍ ഇക്കൂട്ടരെ ധാരാളം നമുക്ക് കാണുവാന്‍ കഴിയും. അത് ക്രിസ്ത്യാനികളുടെ കൂടെ മാത്രമല്ല എല്ലാ ജാതീയ വിശ്വാസങ്ങളുടെ കൂടെയും ഇക്കൂട്ടരുണ്ട്. കള്ളത്തരവും കാപട്യവും കാട്ടി ജീവിതം കഴിക്കുന്നവര്‍. ചെപ്പടി വിധ്യകാട്ടി മനുഷ്യ മനസിനെ കീഴ്പ്പെടുത്തി സമൂഹങ്ങളെയും ദൈവീക സ്നേഹത്തെയും നശിപ്പിക്കുന്നവര്‍. നന്നായി സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്ന കുടുംബങ്ങളില്‍ ദൈവനാമ മഹത്വങ്ങളും പറഞ്ഞു കയറിക്കൂടി കുടുംബങ്ങളെ നശിപ്പിക്കുകയും ചിന്നഭിന്നമ്മാക്കുകയും ചെയ്യുന്നവര്‍. വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നുവെന്ന വ്യാജ കാരണം പറഞ്ഞു അവരെ നശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍. ആഹാരത്തിനായി കേഴുന്നവന്റെ പിച്ചട്ടിയില്‍ കൈയിട്ടു വാരുന്നവര്‍. ദൈവീക ദശാംസങ്ങളുടെ പേരും പറഞ്ഞു  അദ്വാനിക്കുന്നവന്റെയും പാവപ്പെട്ടവന്റെയും ദശാംശങ്ങള്‍ കൈപ്പറ്റി ആര്‍ക്കും ഒരു ചില്ലി കാശിന്റെ പോലും ഉപകാരങ്ങള്‍ ചെയ്യാതെ വലിയ മണിമാന്ദിരങ്ങളുണ്ടാക്കി ആര്‍ഭാടത്തിന്റെ ഔന്നത്ത്യത്ത്തില്‍ വിഹരിക്കുന്നവര്‍.  ഇവരെയാണ് നമ്മള്‍ ഭയപ്പെടേണ്ടത്. ഇക്കൂട്ടരെ ശരിക്കും തിരിച്ചരിയണമെങ്കില്‍ മനുഷനാല്‍ മാത്രമുള്ള അറിവ് പോര. ശരിക്കും ദൈവത്തില്‍ നിന്നുള്ള കൃപയും ജ്ഞാനവും ആവശ്യമാണ്‌.

Mathew Moolecheril

3 comments:

  1. Very true and nice thought Mathew.. not just this one all your bloggs..

    ReplyDelete
  2. വളരെ ശരിയാണ് . ഈ കൃപയും ജ്ഞാനവും ഇന്നത്തെ തലമുറക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അവരുടെ ജീവിതം പല ഹീറോകള്‍ക്കും അടിയറവു വച്ചിരിക്കുകയാണ്. ദൈവം ആണ് എന്റെ ഹീറോ. ദൈവത്തെ മാത്രമേ ആരധികുവാന്‍ പാടുള്ളൂ എന്നെത് ഈ തലമുറ പാടെ മറന്നിരിക്കുന്നു.

    ReplyDelete
  3. Thank you Sam and Nobin I appreciate both comments!

    ReplyDelete