DAILY THOUGHTS
These are daily personal thoughts. We felt the need to share it with you all because perhaps our experiences can shed some light on your own life. we try to be honest and sincere with all our writings. We don’t mean to hurt anyone with anything we say here, so please do not take offense. We appreciate any comments you may have! Thank you for reading and commenting. May God bless you all!
Wednesday, December 29, 2010
DAILY THOUGHTS: ഉള്ളി
DAILY THOUGHTS: ഉള്ളി: "ഉള്ളിയാണിന്നു വാര്‍ത്തയില്‍ ഉള്ളുതൊലിച്ചാല്‍ ഉള്ളങ്കരഞ്ഞീടും ഉള്ളിക്കള്ളങ്ങളേറുന്നു നാട്ടിലും ഉള്ളിയെക്കൊണ്ടൊരുപുള്ളി..... ഉള്ളിക്കവിതയുമെ..."
ഒരു ഉള്ളിപ്പാട്ട്
ഒരു ഉള്ളിപ്പാട്ട്
മൂലെച്ചേരില്‍
ഉള്ളിയാണിന്നു വാര്‍ത്തയില്‍
ഉള്ളുതൊലിച്ചാല്‍ ഉള്ളങ്കരഞ്ഞീടും
ഉള്ളിക്കള്ളങ്ങളേറുന്നു നാട്ടിലും
ഉള്ളിയെക്കൊണ്ടൊരുപുള്ളി.....
ഉള്ളിക്കവിതയുമെഴുതുന്നു!
ഉള്ളിഹര്ത്താലും, ഉള്ളിജാഥകളും
ഉള്ളിഉപവാസങ്ങളാല്‍ ഉള്ളിപ്പാര്‍ട്ടികളും
ഉള്ളുതൊലിച്ചാല്‍ ഉള്ളങ്കരഞ്ഞീടും
ഉള്ളിക്കള്ളങ്ങളേറുന്നു നാട്ടിലും
ഉള്ളിയെക്കൊണ്ടൊരുപുള്ളി.....
ഉള്ളിക്കവിതയുമെഴുതുന്നു!
ഉള്ളിഹര്ത്താലും, ഉള്ളിജാഥകളും
ഉള്ളിഉപവാസങ്ങളാല്‍ ഉള്ളിപ്പാര്‍ട്ടികളും
ഉള്ളില്മ്മാധ്യമങ്ങളില്‍ ഉള്ളിപ്പടങ്ങളും
ഉള്‍പ്പെടുത്തിയിന്നു രാഷ്ട്രീയംചീറ്റുന്നു
ഉള്ളില്ക്കള്ളുവില്ക്കും ഉള്ളിലെഷാപ്പിലും
ഉള്ളില്ക്കള്ളുവില്ക്കും ഉള്ളിലെഷാപ്പിലും
ഉന്തിത്തള്ളിനില്‍ക്കും ബെസ്സിന്റെയുള്ളിലും
ഉച്ചയൂണിനുള്ള വിഭവത്തിന്‍ മുമ്പിലും
ഉള്ളിക്കഥകള്‍ മാത്രമല്ലയോ വിഷയങ്ങള്‍
ഉള്ളതുകൊണ്ട്മക്കളെ ഊട്ടുന്നഉമ്മക്കും
ഉള്ളിന്റെയുള്ളില് നീറ്റലുംബാക്കിയായ്
ഉള്ളംകരയുന്ന ഉടയോന്റെനൊമ്പരം
ഉള്ളത്തില്‍ പോലുമേചിന്തിച്ചതുമില്ല
ഉച്ചയൂണിനുള്ള വിഭവത്തിന്‍ മുമ്പിലും
ഉള്ളിക്കഥകള്‍ മാത്രമല്ലയോ വിഷയങ്ങള്‍
ഉള്ളതുകൊണ്ട്മക്കളെ ഊട്ടുന്നഉമ്മക്കും
ഉള്ളിന്റെയുള്ളില് നീറ്റലുംബാക്കിയായ്
ഉള്ളംകരയുന്ന ഉടയോന്റെനൊമ്പരം
ഉള്ളത്തില്‍ പോലുമേചിന്തിച്ചതുമില്ല
Sunday, December 19, 2010
DAILY THOUGHTS: കര്ദ്ദടത്തില്‍ ജനിച്ചുവല്ലോ
DAILY THOUGHTS: കര്ദ്ദടത്തില്‍ ജനിച്ചുവല്ലോ: "അത്യുന്നതങ്ങളിന്‍ നാഥാ ജീവപ്രവാഹിയാം നാഥാ മാനുഷ്യ പാപനിദാനത്താലെ ഊഴിതന്മടിയില്‍ പിറന്നുവീണു കിഴക്കുനിന്നെത്തിയ വിദ..."
കര്ദ്ദടത്തില്‍ ജനിച്ചുവല്ലോ
അത്യുന്നതങ്ങളിന്‍നാഥാ
ജീവപ്രവാഹിയാംനാഥാ
മാനുഷ്യ പാപനിദാനത്താലെ
ഊഴിതന്മടിയില്‍ പിറന്നുവീണു
കിഴക്കുനിന്നെത്തിയ വിദ്വാന്മാരെ
കണ്ടപ്പോള്‍ കൈയ്കാലിളക്കിയല്ലോ
കാഴ്ചകള്‍ നിനക്കായര്‍പ്പിച്ചപ്പോള്‍
കൊപ്പമോണയാല്‍ നീപുഞ്ചിരിച്ചൂ
നറുപുഞ്ചിരിതന്നുടെ സൂര്യശോഭ
നാല്‍ക്കാലികള്‍ കണ്ടുഭയന്നുപൊയീ
നാട്ടാരെല്ലാരും ഒത്തുകൂടി
നായ്ക്കളെപോലവര്‍ നോക്കിനിന്നു
ശര്‍വ്വരം ചെയ്തീടാന്‍ രാജാക്കളും
സ്ഖദനം കാംക്ഷിക്കും പ്രജകളും
സര്‍വ്വദിക്കിലെങ്ങും കൂടിയപ്പോള്‍
ശരണപ്പെട്ടുനീ നിന്‍മാതൃമാര്‍വ്വില്‍
മനുഷ്യന്‍റെ കഷ്ട്ടങ്ങള്‍ക്കായിവന്നു
കര്ദ്ദടത്തില്‍ തന്നെ ജനിച്ചുവല്ലോ
ക്രൂരത നീക്കുവാനായി വന്നു
ക്രൂരമായ് നിന്നെ നിഗ്രഹിച്ചൂ
നിന്നുടെ സഹനത്തിന്‍ വിലകൊണ്ട്
ഇന്നിതാകെട്ടുന്നു കൊട്ടാരരാജ്യങ്ങളും
നിന്നുടെസ്നേഹത്തിന്‍ വാക്കുവിറ്റിട്ടവര്‍
ഉന്മാദിക്കുന്നീ ശൈലൂഷശാലയില്‍
നമിക്കുന്നുനാഥാ നിന്പാദത്തിങ്കല്‍
വണങ്ങുന്നുനാഥാ നിന്കല്പ്പനകളെയും
ക്ഷമിക്കണേനാഥാ യീമാലോകരോടെല്ലാം
ആഘോഷിച്ചീടട്ടെ നിന്‍ജന്മദിനത്തെയും!
Thursday, December 9, 2010
പ്രശ്നങ്ങള്‍
പ്രശ്നങ്ങളും പ്രതികൂലങ്ങളും ഇല്ലാത്ത ജീവിതങ്ങളും ജന്മവും വളരെ വിരളമാണ്. ജീവിതത്തില്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ അതിനെ നമ്മള്‍ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്ര. ചിലരെ സംബന്ധിച്ചു പറയുകയാണങ്കില്‍ അവര്‍ ജീവിതത്തിന്റെ ഏതു പ്രതിസന്ധിയേയും തരണം ചെയ്യുവാന്‍ പ്രാപ്തിയുള്ളവരാണ്. എന്നാല്‍ മറ്റു ചിലരെ സംബന്ധിച്ചാണങ്കില്‍ അവര്‍ക്ക് ജീവിതത്തിന്റെ അല്ലെങ്കില്‍ ജീവിത പ്രയാണത്തില്‍ നേരിടേണ്ടിവരുന്ന ഒരു നേരിയ പ്രശ്നം പോലും തരണം ചെയ്യുവാന്‍ സാധ്യമല്ല. പ്രശ്നങ്ങളെ തരണം ചെയ്യുകയെന്ന കഴിവ് നമ്മള്‍ക്കെങ്ങനെ എവിടെ നിന്നും ലഭിക്കുമെന്ന് ചോതിച്ചാല്‍, അതിനു തുടക്കം കുറിക്കുന്നത് നമ്മുടെ ഭവനം തന്നെയാണ്. നമ്മള്‍ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ നമ്മുടെ മാതാപിതാക്കള്‍ അവരുടെ പ്രശ്നങ്ങളെ എങ്ങനെയാണ് കൈയ്കാര്യം ചെയ്യുന്നതെന്നും, കൂടാതെ കുട്ടിക്കാലത്തെ ചില തിക്ത അനുഭവങ്ങളും പലരെയും മുന്നോട്ടുള്ള ജീവിതത്തില്‍ പ്രശ്നങ്ങളെ വളരെ വിജയകരമായ രീതിയില്‍ തരണം ചെയ്തു മുന്നോട്ടു പോകാന്‍ സഹായിക്കാറുണ്ട്. എന്നാല്‍ മറ്റെക്കൂട്ടര്‍ക്കോ കുഞ്ഞുന്നാള്‍ തൊട്ടുള്ള അമിത ലാളനയും ജനിച്ചു വളര്‍ന്ന സമ്പന്നമായതും പ്രശ്നരഹിതവുമായ ചുറ്റുപാടുകളും അവരുടെ മനസ്സിനെ പ്രായാമാകുമ്പോഴും അടക്കി വാണ്കൊണ്ടിരിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ പലപ്പോഴും അവരുടെ പല പ്രവര്‍ത്തികളിലും ജീവിതത്തിലും വിജയം നേടുകയെന്നത് ബുദ്ധിമുട്ടായി തീരും. ഈ പ്രശ്നങ്ങള്‍ പലപ്പോഴും കുടുംബബന്ധങ്ങള്‍ തന്നെ താറുമാറാക്കിക്കളയും. ഇക്കൂട്ടര്‍ പ്രശ്നങ്ങളെ നേരിടുവാനല്ല സാധാരണ ശ്രമിക്കാറു മറിച്ച് അതില്‍നിന്നെങ്ങനെ ഒളിച്ചോടാന്‍ പറ്റും എന്നുള്ള കുറുക്കുവഴി തേടുന്നവരോ അല്ലങ്കില്‍ സ്വയമേ ഒളിച്ചിരുന്നു വരുന്നതിനെ നോക്കി വിലപിക്കുന്നവരോ ആണ്. അവരുടെ ചിലപ്പോഴത്തെ മാനസീകനില അവരെ ആത്മഹത്യയില്‍ വരെ കൊണ്ടെത്തിച്ചേക്കാം.
പ്രശ്നങ്ങളെ അതിജീവിക്കണമെങ്കില്‍ ആദ്യം വേണ്ടത് നമ്മള്‍ ശരിക്കും ആരെന്ന അറിവ് സമ്പാദിക്കണം. അതിനുവേണ്ടതു നല്ല ഉള്‍ക്കാഴ്ചയാണ്. മനുഷ്യനെ ദൈവം ഈ ഭൂമിയില്‍ ശ്രിഷ്ടിച്ചത് അതീവ കഴിവുകളോടെയാണ് ആ കഴിവുകളെ മനസ്സിലാക്കിയിട്ടുള്ളവര്‍ വളരെ ചുരുക്കവുമാണ്. ഈ ഉള്‍ക്കാഴ്ച എവിടെനിന്നും ലഭിക്കുമെന്ന് ചോതിച്ചാല്‍ ഉത്തരം വളരെ ലളിതമാണ്. ഒന്നാമത് ദൈവത്തെ മനസ്സിലാക്കുക, രണ്ടാമത് നമ്മളോട് തന്നെ ചോതിക്കുക, എന്തുകൊണ്ടെന്നാല്‍ ഇതിനുള്ള ഉത്തരം നമ്മുടെ ശ്രിഷ്ടിയില്‍ തന്നെ അടങ്ങിയിരിക്കുന്നു. ആയതിനാല്‍ നമ്മളാരെന്നു ശരിക്കും മനസ്സിലാക്കി പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാതെ വരുന്ന ഏതു പ്രതിസന്ധ്യകളെയും തരണം ചെയ്തു പ്രതീക്ഷയുള്ളവരായി ജീവിപ്പീന്‍!
Mathew Moolecheril
പ്രശ്നങ്ങളെ അതിജീവിക്കണമെങ്കില്‍ ആദ്യം വേണ്ടത് നമ്മള്‍ ശരിക്കും ആരെന്ന അറിവ് സമ്പാദിക്കണം. അതിനുവേണ്ടതു നല്ല ഉള്‍ക്കാഴ്ചയാണ്. മനുഷ്യനെ ദൈവം ഈ ഭൂമിയില്‍ ശ്രിഷ്ടിച്ചത് അതീവ കഴിവുകളോടെയാണ് ആ കഴിവുകളെ മനസ്സിലാക്കിയിട്ടുള്ളവര്‍ വളരെ ചുരുക്കവുമാണ്. ഈ ഉള്‍ക്കാഴ്ച എവിടെനിന്നും ലഭിക്കുമെന്ന് ചോതിച്ചാല്‍ ഉത്തരം വളരെ ലളിതമാണ്. ഒന്നാമത് ദൈവത്തെ മനസ്സിലാക്കുക, രണ്ടാമത് നമ്മളോട് തന്നെ ചോതിക്കുക, എന്തുകൊണ്ടെന്നാല്‍ ഇതിനുള്ള ഉത്തരം നമ്മുടെ ശ്രിഷ്ടിയില്‍ തന്നെ അടങ്ങിയിരിക്കുന്നു. ആയതിനാല്‍ നമ്മളാരെന്നു ശരിക്കും മനസ്സിലാക്കി പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാതെ വരുന്ന ഏതു പ്രതിസന്ധ്യകളെയും തരണം ചെയ്തു പ്രതീക്ഷയുള്ളവരായി ജീവിപ്പീന്‍!
Mathew Moolecheril
Subscribe to:
Comments (Atom)