Wednesday, December 29, 2010

DAILY THOUGHTS: ഉള്ളി

DAILY THOUGHTS: ഉള്ളി: "ഉള്ളിയാണിന്നു വാര്‍ത്തയില്‍ ഉള്ളുതൊലിച്ചാല്‍ ഉള്ളങ്കരഞ്ഞീടും ഉള്ളിക്കള്ളങ്ങളേറുന്നു നാട്ടിലും ഉള്ളിയെക്കൊണ്ടൊരുപുള്ളി..... ഉള്ളിക്കവിതയുമെ..."

ഒരു ഉള്ളിപ്പാട്ട്

ഒരു ഉള്ളിപ്പാട്ട്
മൂലെച്ചേരില്‍
ഉള്ളിയാണിന്നു വാര്‍ത്തയില്‍
ഉള്ളുതൊലിച്ചാല്‍ ഉള്ളങ്കരഞ്ഞീടും
ഉള്ളിക്കള്ളങ്ങളേറുന്നു നാട്ടിലും
ഉള്ളിയെക്കൊണ്ടൊരുപുള്ളി.....
ഉള്ളിക്കവിതയുമെഴുതുന്നു!
ഉള്ളിഹര്ത്താലും, ഉള്ളിജാഥകളും
ഉള്ളിഉപവാസങ്ങളാല്‍  ഉള്ളിപ്പാര്‍ട്ടികളും
ഉള്ളില്മ്മാധ്യമങ്ങളില്‍ ഉള്ളിപ്പടങ്ങളും
ഉള്‍പ്പെടുത്തിയിന്നു രാഷ്ട്രീയംചീറ്റുന്നു
ഉള്ളില്ക്കള്ളുവില്ക്കും  ഉള്ളിലെഷാപ്പിലും
ഉന്തിത്തള്ളിനില്‍ക്കും ബെസ്സിന്റെയുള്ളിലും 
ഉച്ചയൂണിനുള്ള വിഭവത്തിന്‍ മുമ്പിലും
ഉള്ളിക്കഥകള്‍ മാത്രമല്ലയോ വിഷയങ്ങള്‍
ഉള്ളതുകൊണ്ട്മക്കളെ ഊട്ടുന്നഉമ്മക്കും
ഉള്ളിന്റെയുള്ളില് നീറ്റലുംബാക്കിയായ്
ഉള്ളംകരയുന്ന ഉടയോന്റെനൊമ്പരം
ഉള്ളത്തില്‍ പോലുമേചിന്തിച്ചതുമില്ല 

DAILY THOUGHTS: HAPPY NEW YEAR 2011

DAILY THOUGHTS: HAPPY NEW YEAR 2011

HAPPY NEW YEAR 2011

Sunday, December 19, 2010

DAILY THOUGHTS: കര്ദ്ദടത്തില്‍ ജനിച്ചുവല്ലോ

DAILY THOUGHTS: കര്ദ്ദടത്തില്‍ ജനിച്ചുവല്ലോ: "അത്യുന്നതങ്ങളിന്‍ നാഥാ ജീവപ്രവാഹിയാം നാഥാ മാനുഷ്യ പാപനിദാനത്താലെ ഊഴിതന്മടിയില്‍ പിറന്നുവീണു കിഴക്കുനിന്നെത്തിയ വിദ..."

കര്ദ്ദടത്തില്‍ ജനിച്ചുവല്ലോ

അത്യുന്നതങ്ങളിന്‍നാഥാ
ജീവപ്രവാഹിയാംനാഥാ
മാനുഷ്യ  പാപനിദാനത്താലെ
ഊഴിതന്മടിയില്‍ പിറന്നുവീണു

കിഴക്കുനിന്നെത്തിയ വിദ്വാന്മാരെ 
കണ്ടപ്പോള്‍  കൈയ്കാലിളക്കിയല്ലോ
കാഴ്ചകള്‍ നിനക്കായര്‍പ്പിച്ചപ്പോള്‍
കൊപ്പമോണയാല്‍ നീപുഞ്ചിരിച്ചൂ


നറുപുഞ്ചിരിതന്നുടെ   സൂര്യശോഭ 
നാല്‍ക്കാലികള്‍ കണ്ടുഭയന്നുപൊയീ
നാട്ടാരെല്ലാരും ഒത്തുകൂടി
നായ്ക്കളെപോലവര്‍ നോക്കിനിന്നു


ശര്‍വ്വരം ചെയ്തീടാന്‍ രാജാക്കളും
സ്ഖദനം കാംക്ഷിക്കും  പ്രജകളും
സര്‍വ്വദിക്കിലെങ്ങും കൂടിയപ്പോള്‍ 
ശരണപ്പെട്ടുനീ നിന്‍മാതൃമാര്‍വ്വില്‍


മനുഷ്യന്‍റെ കഷ്ട്ടങ്ങള്‍ക്കായിവന്നു 
കര്ദ്ദടത്തില്‍  തന്നെ ജനിച്ചുവല്ലോ 
ക്രൂരത  നീക്കുവാനായി വന്നു
ക്രൂരമായ്‌ നിന്നെ നിഗ്രഹിച്ചൂ


നിന്നുടെ സഹനത്തിന്‍ വിലകൊണ്ട്‌
ഇന്നിതാകെട്ടുന്നു കൊട്ടാരരാജ്യങ്ങളും
നിന്നുടെസ്നേഹത്തിന്‍ വാക്കുവിറ്റിട്ടവര്‍
ഉന്മാദിക്കുന്നീ   ശൈലൂഷശാലയില്‍


നമിക്കുന്നുനാഥാ നി‍ന്പാദത്തിങ്കല്‍ 
വണങ്ങുന്നുനാഥാ നിന്കല്പ്പനകളെയും 
ക്ഷമിക്കണേനാഥാ യീമാലോകരോടെല്ലാം
ആഘോഷിച്ചീടട്ടെ നിന്‍ജന്മദിനത്തെയും!

Thursday, December 9, 2010

പ്രശ്നങ്ങള്‍

പ്രശ്നങ്ങളും പ്രതികൂലങ്ങളും  ഇല്ലാത്ത ജീവിതങ്ങളും ജന്മവും വളരെ വിരളമാണ്. ജീവിതത്തില്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ അതിനെ നമ്മള്‍ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്ര. ചിലരെ സംബന്ധിച്ചു പറയുകയാണങ്കില്‍ അവര്‍ ജീവിതത്തിന്റെ ഏതു പ്രതിസന്ധിയേയും തരണം ചെയ്യുവാന്‍ പ്രാപ്തിയുള്ളവരാണ്. എന്നാല്‍ മറ്റു ചിലരെ സംബന്ധിച്ചാണങ്കില്‍ അവര്‍ക്ക് ജീവിതത്തിന്റെ അല്ലെങ്കില്‍ ജീവിത പ്രയാണത്തില്‍ നേരിടേണ്ടിവരുന്ന ഒരു നേരിയ പ്രശ്നം പോലും തരണം ചെയ്യുവാന്‍ സാധ്യമല്ല. പ്രശ്നങ്ങളെ തരണം ചെയ്യുകയെന്ന കഴിവ് നമ്മള്‍ക്കെങ്ങനെ എവിടെ നിന്നും ലഭിക്കുമെന്ന് ചോതിച്ചാല്‍, അതിനു തുടക്കം കുറിക്കുന്നത് നമ്മുടെ ഭവനം തന്നെയാണ്. നമ്മള്‍ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ നമ്മുടെ മാതാപിതാക്കള്‍ അവരുടെ പ്രശ്നങ്ങളെ എങ്ങനെയാണ് കൈയ്കാര്യം ചെയ്യുന്നതെന്നും, കൂടാതെ കുട്ടിക്കാലത്തെ ചില തിക്ത അനുഭവങ്ങളും പലരെയും മുന്നോട്ടുള്ള ജീവിതത്തില്‍ പ്രശ്നങ്ങളെ വളരെ വിജയകരമായ രീതിയില്‍ തരണം ചെയ്തു മുന്നോട്ടു പോകാന്‍ സഹായിക്കാറുണ്ട്. എന്നാല്‍ മറ്റെക്കൂട്ടര്‍ക്കോ കുഞ്ഞുന്നാള്‍ തൊട്ടുള്ള അമിത ലാളനയും ജനിച്ചു വളര്‍ന്ന സമ്പന്നമായതും പ്രശ്നരഹിതവുമായ  ചുറ്റുപാടുകളും അവരുടെ മനസ്സിനെ പ്രായാമാകുമ്പോഴും അടക്കി വാണ്കൊണ്ടിരിക്കും.  ഇവര്‍ക്ക് ജീവിതത്തില്‍ പലപ്പോഴും അവരുടെ പല  പ്രവര്‍ത്തികളിലും  ജീവിതത്തിലും വിജയം നേടുകയെന്നത് ബുദ്ധിമുട്ടായി തീരും. ഈ പ്രശ്നങ്ങള്‍ പലപ്പോഴും കുടുംബബന്ധങ്ങള്‍ തന്നെ താറുമാറാക്കിക്കളയും. ഇക്കൂട്ടര്‍ പ്രശ്നങ്ങളെ നേരിടുവാനല്ല സാധാരണ ശ്രമിക്കാറു മറിച്ച് അതില്‍നിന്നെങ്ങനെ ഒളിച്ചോടാന്‍ പറ്റും എന്നുള്ള കുറുക്കുവഴി തേടുന്നവരോ അല്ലങ്കില്‍ സ്വയമേ ഒളിച്ചിരുന്നു വരുന്നതിനെ നോക്കി വിലപിക്കുന്നവരോ ആണ്. അവരുടെ ചിലപ്പോഴത്തെ മാനസീകനില അവരെ ആത്മഹത്യയില്‍ വരെ കൊണ്ടെത്തിച്ചേക്കാം.
 പ്രശ്നങ്ങളെ അതിജീവിക്കണമെങ്കില്‍ ആദ്യം വേണ്ടത് നമ്മള്‍ ശരിക്കും ആരെന്ന അറിവ് സമ്പാദിക്കണം. അതിനുവേണ്ടതു നല്ല ഉള്‍ക്കാഴ്ചയാണ്. മനുഷ്യനെ ദൈവം ഈ ഭൂമിയില്‍  ശ്രിഷ്ടിച്ചത് അതീവ കഴിവുകളോടെയാണ് ആ കഴിവുകളെ മനസ്സിലാക്കിയിട്ടുള്ളവര്‍ വളരെ ചുരുക്കവുമാണ്‌. ഈ ഉള്‍ക്കാഴ്ച എവിടെനിന്നും ലഭിക്കുമെന്ന് ചോതിച്ചാല്‍ ഉത്തരം വളരെ ലളിതമാണ്. ഒന്നാമത് ദൈവത്തെ മനസ്സിലാക്കുക, രണ്ടാമത് നമ്മളോട് തന്നെ ചോതിക്കുക, എന്തുകൊണ്ടെന്നാല്‍ ഇതിനുള്ള ഉത്തരം നമ്മുടെ ശ്രിഷ്ടിയില്‍ തന്നെ അടങ്ങിയിരിക്കുന്നു. ആയതിനാല്‍ നമ്മളാരെന്നു ശരിക്കും മനസ്സിലാക്കി പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാതെ വരുന്ന ഏതു പ്രതിസന്ധ്യകളെയും തരണം ചെയ്തു പ്രതീക്ഷയുള്ളവരായി ജീവിപ്പീന്‍!

Mathew Moolecheril

ആര് ജയിക്കും?

ആര് ജയിക്കും?
ഉറങ്ങുന്നവനെങ്ങനെ വേദനയറിയും, വേദനയുള്ളവനെങ്ങനെ ഉറങ്ങാന്‍ പറ്റും? വളരെ ചിന്തിക്കാന്‍ പറ്റിയ ഒരു വിഷയം. നമ്മുടെ ഇന്നത്തെ സമൂഹത്തില്‍ രണ്ടു മൂന്നു കൂട്ടരുണ്ട്, ഒന്ന് വേദന കണ്ടിട്ട് കിടന്നുറങ്ങുന്നവരും രണ്ടാമത് വേദന കാണാതെ കിടന്നുറങ്ങുന്നവരും. മറ്റൊന്നാണെങ്കില്‍ വേദന കാരണം ഉറക്കമില്ലത്തവരും .. ഇക്കൂട്ടരിലാരു ജയിക്കുമെന്ന് ചോതിച്ചാല്‍ ഉത്തരമില്ല. മറ്റുള്ളവന്റെ വേദനകളിലും, പ്രശ്നങ്ങളിലും വേദനയുള്ളവരായി ജീവിക്കുവീന്‍! അങ്ങനെയുള്ളവനാണ് യഥാര്‍ഥ മനുഷ്യന്‍, ഒരു യഥാര്‍ത്ഥ സുഹൃത്ത്, അല്ലാത്തവന്‍ മനുഷ്യനല്ല വെറും മൃഗമോ അല്ലെങ്കില്‍ മൃഗപ്രയനായ മനുഷ്യനെന്നോ പേര്‍ വിളിക്കാം. അതുകൊണ്ട് മൃഗീയതയില്‍ ജീവിക്കുന്നവനോടുകൂടെയുള്ള സഹവര്‍ത്തിത്വം അവസാനിപ്പിച്ചു മനുഷ്യനായവനോട് ചങ്ങാത്തം കൂടുവീന്‍.
Mathew Moolecheril

Tuesday, December 7, 2010

ദൈവത്തെ പരീക്ഷിക്കുന്നവര്‍

ദൈവത്തെ പരീക്ഷിക്കുന്നവര്‍ 
നമ്മളുടെ  ഇടയില്‍  പലതരത്തിലും പലരീതിയിലും ദൈവത്തെ വിശ്വസിക്കുന്നവരും സ്നേഹിക്കുകയും ചെയ്യുന്നവരുണ്ട്. അതുകൂടാതെ ദൈവമേ ഇല്ലാ എന്ന് പറഞ്ഞു ജീവിതം നയിക്കുകയും നാശാകൂമ്പാരങ്ങളില്‍ വീണുകിടക്കുകയും ചെയ്യുന്ന  മറ്റൊരു കൂട്ടരുമുണ്ട്‌. എന്നാല്‍ ദൈവം ഇല്ലായെന്ന് പറയുന്നവരേക്കാള്‍ നമ്മുടെയിടിയിലുള്ള കപട വിശ്വാസികളെയാണ് കൂടുതല്‍ നമ്മള്‍ ശ്രദ്ധിക്കുകയും ഭയക്കുകയും ചെയ്യേണ്ടത്. വിശുദ്ധ വേദപുസ്തകത്തില്‍ ഇപ്രകാരം പറയുന്നു " അന്ത്യനാള്‍ അടുക്കുമ്പോള്‍ അനേകര്‍ എന്റെ നാമമെടുത്തുകൊണ്ട് വരും". ശരിക്കും നമ്മുടെ ചുറ്റുപാടൊന്ന് കണ്ണോടിച്ചാല്‍ ഇക്കൂട്ടരെ ധാരാളം നമുക്ക് കാണുവാന്‍ കഴിയും. അത് ക്രിസ്ത്യാനികളുടെ കൂടെ മാത്രമല്ല എല്ലാ ജാതീയ വിശ്വാസങ്ങളുടെ കൂടെയും ഇക്കൂട്ടരുണ്ട്. കള്ളത്തരവും കാപട്യവും കാട്ടി ജീവിതം കഴിക്കുന്നവര്‍. ചെപ്പടി വിധ്യകാട്ടി മനുഷ്യ മനസിനെ കീഴ്പ്പെടുത്തി സമൂഹങ്ങളെയും ദൈവീക സ്നേഹത്തെയും നശിപ്പിക്കുന്നവര്‍. നന്നായി സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്ന കുടുംബങ്ങളില്‍ ദൈവനാമ മഹത്വങ്ങളും പറഞ്ഞു കയറിക്കൂടി കുടുംബങ്ങളെ നശിപ്പിക്കുകയും ചിന്നഭിന്നമ്മാക്കുകയും ചെയ്യുന്നവര്‍. വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നുവെന്ന വ്യാജ കാരണം പറഞ്ഞു അവരെ നശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍. ആഹാരത്തിനായി കേഴുന്നവന്റെ പിച്ചട്ടിയില്‍ കൈയിട്ടു വാരുന്നവര്‍. ദൈവീക ദശാംസങ്ങളുടെ പേരും പറഞ്ഞു  അദ്വാനിക്കുന്നവന്റെയും പാവപ്പെട്ടവന്റെയും ദശാംശങ്ങള്‍ കൈപ്പറ്റി ആര്‍ക്കും ഒരു ചില്ലി കാശിന്റെ പോലും ഉപകാരങ്ങള്‍ ചെയ്യാതെ വലിയ മണിമാന്ദിരങ്ങളുണ്ടാക്കി ആര്‍ഭാടത്തിന്റെ ഔന്നത്ത്യത്ത്തില്‍ വിഹരിക്കുന്നവര്‍.  ഇവരെയാണ് നമ്മള്‍ ഭയപ്പെടേണ്ടത്. ഇക്കൂട്ടരെ ശരിക്കും തിരിച്ചരിയണമെങ്കില്‍ മനുഷനാല്‍ മാത്രമുള്ള അറിവ് പോര. ശരിക്കും ദൈവത്തില്‍ നിന്നുള്ള കൃപയും ജ്ഞാനവും ആവശ്യമാണ്‌.

Mathew Moolecheril

Strangers and Friends: STRANGERS AND FRIENDS

Strangers and Friends: STRANGERS AND FRIENDS: "I DONT KNOW YOU AND NOT INTERESTED IN TALKIN!Mathew T. Varughese“Knowing each other is imperative, if they are far or near; benevolence to t..."

കുറച്ചു കച്ചട എഴുത്തുകാര്‍

കുറച്ചു കച്ചട എഴുത്തുകാര്‍ നമ്മുടെ സമൂഹത്തില്‍ കൂടിയിട്ടുണ്ട്, പണ്ട് കാലത്ത് അധികമാര്‍ക്കും എഴുത്തും വായനയും അറിഞ്ഞുകൂടായിരുന്നു, അതുകൊണ്ട് ഒരുവാക്ക് വായിക്കുവാനും എഴുതുവാനും കഴിവുള്ളവനെയെല്ലാം പൊതുജനം ദൈവത്തെ പോലെ ആരാധിക്കുകയും പൂജിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവര്‍ പറയുന്നതെല്ലാം വേദവാക്യങ്ങളായി പലരും അംഗീകരിച്ചു. ആ ...ദൈവങ്ങളാണിന്നു പലരുടെയും ദൈവം. മനുഷ്യാ നിങ്ങള്‍ ദൈവത്തെ മറന്നു ജീവിക്കുന്നോ?
Mathew Moolecheril

അറിവും ജ്ഞാനവും

പലരും തെറ്റിദ്ധരിക്കുന്ന ഒരു കാര്യമാണ് അറിവും ജ്ഞാനവും തമ്മിലുള്ള വ്യത്യാസങ്ങള്‍. അറിവെന്നാല്‍ അത് മാതാപിതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒക്കെ ലഭിക്കും എന്നാല്‍ ജ്ഞാനമോ അത് ദൈവത്തില്‍ അധിക്ഷിപ്തമായിരിക്കുന്നു

Mathew Moolecheril

ജീര്‍ണ്ണതയുടെ ആശയങ്ങള്‍

ആരെന്തെഴുതിയാലും അതെല്ലാം വാരിവലിച്ചു ആര്‍ത്തിയോടെ വിഴുങ്ങുകയും എന്നിട്ടാ ജീര്‍ണ്ണതയുടെ ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് കുത്തിവെയ്ക്കുകയും ചെയ്യുന്ന വായനക്കരെന്ന ഒരുകൂട്ടം ആള്‍ക്കാര്‍ നമ്മുടെ ഇടയിലുണ്ട്. ഇവറ്റകളുടെ പിടിയില്‍നിന്നും യുവതലമുറയെ രക്ഷിക്കുവാന്‍ മാതാപിതാക്കള്‍ വളരെ ശ്രധ്ധീക്കെണ്ടിയിരിക്കുന്നു.

ജ്ഞാനം വര്‍ദ്ധിപ്പിക്കുവാന്‍ താല്പ്പര്യമുണ്ടാങ്കില്‍ സ്വന്തം ഭാവനത്തുള്ള ഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ മതി

ഹൈന്ദവനായാലും, ക്രിസ്ഥിയാനിയായാലും, മുസ്ലിമായാലും, യെഹൂദാനായാലും അല്ലെങ്കില്‍ ഇന്നീ ഭൂതലത്തിലുള്ള ഏതു മതത്തിലോ ജാതിയിലുമോ ഉള്ള ആരാണെന്കിലും അവര്‍ക്ക് ജ്ഞാനം വര്‍ദ്ധിപ്പിക്കുവാന്‍ താല്പ്പര്യമുണ്ടാങ്കില്‍ സ്വന്തം ഭാവനത്തുള്ള ഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ മതി. ആ ഗ്രന്ഥങ്ങള്‍ തരുന്ന ജ്ഞാനം വേറെങ്ങും കിട്ടില്ല. എന്തിനു വല്ലവന്റെയും തോന്ന്യാസങ്ങള്‍ വായിച്ചു കൂട്ടുന്നു.

മാതാപിതാക്കള്‍ ആണ് അവരുടെ കുട്ടികളുടെ വിദ്യഭാസത്തി...

DAILY THOUGHTS: മാതാപിതാക്കള്‍ ആണ് അവരുടെ കുട്ടികളുടെ വിദ്യഭാസത്തി...: "മാതാപിതാക്കള്‍ ആണ് അവരുടെ കുട്ടികളുടെ വിദ്യഭാസത്തിന്റെയും വളര്‍ച്ചയുടെയും നട്ടെല്ല്. അവരില്നിന്നാണ് കുട്ടികള്‍ സംസ്കാരം പഠിച്ചു തുടങ്ങുന്നത്..."

മാതാപിതാക്കള്‍ ആണ് അവരുടെ കുട്ടികളുടെ വിദ്യഭാസത്തിന്റെയും വളര്‍ച്ചയുടെയും നട്ടെല്ല്

പ്രകാശം  
മാതാപിതാക്കള്‍ ആണ് അവരുടെ കുട്ടികളുടെ വിദ്യഭാസത്തിന്റെയും വളര്‍ച്ചയുടെയും നട്ടെല്ല്. അവരില്‍ നിന്നാണ്  കുട്ടികള്‍ സംസ്കാരം പഠിച്ചു തുടങ്ങുന്നത്. മാതാപിതാക്കള്‍ ദൈവഭയമുള്ളവരാണെങ്കില്‍ തീര്‍ച്ചയായും അവരുടെ കുഞ്ഞുങ്ങളും ദൈവഭയത്തില്‍ തന്നെ വളര്‍ന്നു വരും. മറിച്ചു ഭവനത്തില്‍ എന്നും ചീത്തവിളിയും വഴക്കുകളും ആണുള്ളതെങ്കില്‍  അതുകണ്ട് വളരുന്ന കുഞ്ഞുങ്ങളും അങ്ങനെ തന്നെയായിരിക്കും ജീവിക്കുന്നത്. അതുകൊണ്ട് മാതാപിതാക്കള്‍ അച്ചടക്ക സ്വഭാവമുള്ളവരായ് കുട്ടികളെ നല്ല വഴിയില്‍ വളര്‍ത്തുക. അങ്ങനെ വളരുന്ന കുട്ടികള്‍ നല്ല വ്യെക്ത്തിത്തവും ദൈവഭയവുമുള്ളവരായി സമൂഹത്തില്‍ ജീവിക്കും. അതുകൂടാതെ നമ്മുടെ ഭവനത്തിലെ ആ നല്ല ജീവിതത്തിന്റെ പ്രകാശം മറ്റുള്ളവര്‍ കാണുകയും അതിനെ അവര്‍ അവരുടെ ഭാവനങ്ങളിലേക്ക് വ്യാപിപ്പിച്ചു  ആ പ്രകാശത്തില്‍ ജീവിക്കുകയും ചെയ്യും. ഒരു വിളക്കു തെളിഞ്ഞാല്‍ അതിന്റെ പ്രകാശം ഒരാള്‍ക്ക്‌ മാത്രമല്ല കിട്ടുന്നത്.